ഗ്രന്ഥശാലകൾക്ക്‌ കമ്പ്യൂട്ടറും പ്രിൻററും വിതരണം നടത്തി

കൊയിലാണ്ടി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 ,  ‘ഗ്രന്ഥശാല ആധുനികവൽക്കരണ’ ത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകൾക്ക്‌ കമ്പ്യൂട്ടറും , പ്രിൻററും, വിതരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ അദ്ധ്യക്ഷം വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ജീവാനന്ദൻ, കെ.ടി.എം. കോയ , ഷീബ ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.പി. മൊയ്തീൻ കോയ, ഇ.കെ.ജുബീഷ്, കെ.അഭിനീഷ്, ടി.എം.രജില, സുധ കാപ്പിൽ , സെക്രട്ടരി മുഹമ്മദ് മുഹ്സിൻ , ഗ്രന്ഥശാലാ സംഘം ഭാരവാഹികളായ പി.വേണു , കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

Comments

COMMENTS

error: Content is protected !!