CALICUTDISTRICT NEWS
ചക്കിട്ടപ്പാറയിൽ മൊബൈൽ ടവറിന് തീ പിടിച്ചു
പേരാമ്പ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ കൂവപ്പൊയിലിൽ മൊബൈൽ ഫോൺ ടവറിന് തീപിടിച്ചു. മുതുക്കൽ ഖാലിദ് എന്നയാളുടെ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ടവറിനാണ് തീ പിടിച്ചത്. എയർടെൽ ,വൊഡാഫോൺ – ഐഡിയ എന്നീ കമ്പനികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ടവർസൈറ്റിൽ ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് സംഭവം. ഇടിമിന്നലിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. പേരാമ്പ്ര അഗ്നി ശമന സേനാ യൂനിറ്റ് അസി. സ്റ്റേഷൻ ഓഫീസർ കെ പി വിജയൻ്റെ നേത്ര ത്വത്തിൽ വെള്ളവും ഫോമും പമ്പ് ചെയ് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ല.
Comments