ചന്ദ്രയാൻ 3 കൊയിലാണ്ടിക്ക് അഭിമാനമായി അബി എസ് ദാസ്

ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയർത്തി ശ്രീഹരികോട്ടയിൽ നിന്ന് ചന്ദ്രയാൻ 3 നെയും കൊണ്ട് കുതിച്ച് ഉയർന്ന LVM 3 റോക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ടതും അതിസങ്കീർണ്ണവുമായ ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും ഇന്ധനങ്ങളായിട്ടുള്ള ക്രയോജനിക്ക് സ്റ്റേജിൻ്റെ ഡിസൈനിങ്ങിലും നിർമ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് പങ്കെടുത്ത അബിഎസ് ദാസ് നാടിന് അഭിമാനമായി.

കുറുവങ്ങാട് സെൻ്റർ യുപി സ്കൂൾ, കൊയിലാണ്ടി ഗവ.ബോയ് ഹൈസ്കൂൾ, വടകര സംസ്കൃത ഹയർ സെക്കൻ്ററി സ്കൂൾ എന്നി പൊതു വിദ്യാലയങ്ങളിലെ പഠനത്തിന് ശേഷം കോഴിക്കോട് NIT ൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിഗിൽ ബിരുദം നേടിയ ശേഷം ISRO ൽ ചേരുന്നത്.കൊയിലാണ്ടി കെളോത്ത് പൗർണമിൽ ശിവദാസൻ്റെയും ലക്ഷമിയുടെയും മകനാണ്.
ബബിത ഭാര്യയാണ്.ഒരു മകനുണ്ട് സഹോദരൻ ഡോ.അനു എസ് ദാസ്.

Comments

COMMENTS

error: Content is protected !!