SPECIAL
ചാര്‍ജിങിന് ഇനി 20 മിനിട്ടുമതി, സാംസങ് ബാറ്ററി എത്തുന്നു
സാംസങ് പുതിയ പവര്‍ഫുള്‍ ബാറ്ററിയുമായി എത്തുന്നു. 20 മിനിട്ടിനുള്ളില്‍ ഫുള്‍ ചാര്‍ജാകും. ഇതിനായി നിങ്ങള്‍ ഒരു മണിക്കൂറൊന്നും കാത്തിരിക്കേണ്ട. 2020ല്‍ ഇറങ്ങുന്ന ഫോണുകളിലാണ് ഈ ബാറ്ററി സാംസങ് ഉപയോഗിക്കുന്നത്. ഗ്രാഫീന്‍ എന്ന വസ്തു ഉപയോഗിച്ചാണ് ബാറ്ററി നിര്‍മ്മിച്ചിരിക്കുന്നത്.
ഗ്രാഫീന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബാറ്ററി 20 മിനിറ്റ് പോലും എടുക്കാതെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കാര്‍ബണ്‍ ആറ്റങ്ങളുടെ ഒറ്റപാളിയില്‍ നിന്ന് നിര്‍മിച്ചെടുക്കുന്ന ദ്വിമാന പദാര്‍ഥമാണ് ഗ്രാഫീന്‍. കട്ടിയുള്ളതും അതേസമയം വളയ്ക്കാവുന്നതുമായ ഒരു നാനോ മെറ്റീരിയല്‍ ആയാണ് ഇത് അറിയപ്പെടുന്നത്.
സ്റ്റീലിനെക്കാള്‍ ശക്തവും വജ്രത്തേക്കാള്‍ കാഠിന്യമുള്ളതുമാണ്. വളരെ നല്ലൊരു വൈദ്യുതിതാപ ചാലകം കൂടിയാണ് ഗ്രാഫീന്‍. ബാറ്ററികളില്‍ ഉള്‍ക്കൊളളിക്കാന്‍ പറ്റിയ പദാര്‍ത്ഥമാണ് ഗ്രാഫീന്‍. ചില ശാസ്ത്രജ്ഞര്‍ ഇതിനെ ചാര്‍ജിങ്ങിന്റെ സൂപ്പര്‍ഹൈവേ എന്നാണ് വിളിച്ചിരുന്നത്.
ചാര്‍ജിങിന് ഇനി 20 മിനിട്ടുമതി, സാംസങ് ബാറ്ററി എത്തുന്നു
Comments