ചാലിക്കരയിൽ കാറും ബസും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്കും മറ്റൊരു യാത്രക്കാരനും ഗുരുതര പരിക്ക്
പേരാമ്പ്ര: ചാലിക്കരയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ദിയ ബസ്സും എതിർ വശത്തു നിന്നും വന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത് രണ്ടുപേരുടെ നില ഗുരുതരമാണ്. ബസ്സിലെ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു കുട്ടിയുടെ മൂക്കിനാണ് പരിക്കേറ്റത്. ചാലിക്കര പഴയ ബാങ്കിനടുത്താണ് അപകടം.ചോക്ലി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ബസ്സിലുള്ള നിരവധി യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എം എം സി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.ചൊക്ലി സ്വദേശികളായ ചെക്കിന്തോത്ത് താഴെ നവീന്‍ (45), അനന്ത മംഗലം അനില്‍കുമാര്‍ (50), ഇരിങ്ങന്നൂര്‍ സ്വദേശി ചെമ്മലയില്‍ അജീഷ് (36), വേളം സ്വദേശി കാപ്പുമ്മല്‍ ഉദ്ദീപ് (37) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.