ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രോത്സവം ഡിസംബർ 16ന് ആരംഭിക്കും

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവം ഡിസംബർ 16ന് നടക്കുന്നപ്രക്കൂഴം ചടങ്ങോടെ ആരംഭിക്കുകയാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. അന്ന് വൈകീട്ട് കിഴൂർ മഹാ ശിവ ക്ഷേത്രത്തിലേക്കു വൈകുന്നേരം 5 മണിക്ക് എഴുന്നള്ളത്തു പുറപ്പെടും. 17 മുതൽ നടക്കുന്ന എല്ലാ ഉത്സവ വിളക്കു ദിവസങ്ങളിലും വിവിധ കലാപരിപാടികളും ആധ്യാത്മിക പ്രഭാഷണ, ഭജന കീർത്തന ലളിത സഹസ്ര നാമ പരിപാടികളും തുടർച്ചയായി നടക്കും.

29 ന് യക്ഷനാരി നാടകം അരങ്ങേറും.30 ന് വിൽപ്പാട്ട്, 31 ന് ടി എച്ച് സു 2023 ജനവരി 7ന് ഉത്സവം കൊടിയേറും. ചെറിയ വിളക്ക്, വലിയ വിളക്ക്, പുറക്കാട്ടേക്ക് പള്ളിവേട്ട, 12ന് തിക്കോടി പാലൂർ വിഷ്ണു ക്ഷേത്രത്തിലേക്കു എഴുന്നള്ളത്തും, കുളിച്ചാറാടീക്കലും കഴിഞ്ഞ്, ആറാട്ട് ദിവസം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു പിറ്റേന്ന് പുലർച്ചെ ചിങ്ങപുരം സി കെ ജി ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്ഷേത്ര തറയുടെ മുമ്പിൽ നടക്കുന്ന “കൊറ” എന്ന ചടങ്ങോടു കൂടി  ക്ഷേത്രോത്സവം സമാപനമാകും.

Comments
error: Content is protected !!