ചിങ്ങമാസത്തിലും നാശം വിതച്ച് മിന്നൽ ചുഴലി

തൃശൂർ ജില്ലയിലെ  പുത്തൂർ പഞ്ചായത്തിൽ വെട്ട്ക്കാട് തമ്പുരാട്ടി മൂലയിൽ മിന്നൽ ചുഴലി കനത്ത നാശം വിതച്ചു. നിരവധി വീടുകൾ തകർന്നു. നൂറ് കണക്കിന് മരങ്ങൾ വീണു. ബുധനാഴ്ച്ച പുലർച്ചെ നാലേ മുക്കാൽ നേരത്താണ് കാറ്റ് വീശിയത്.

സുവോളജിക്കൽ പാർക്കിന് സമീപത്ത്  മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് കാറ്റ് കനത്ത നാശം വിതച്ചത്‌. മലയോര മേഖലയായ മാഞ്ചേരിയിൽ 8 വിടുകളും, തമ്പുരാട്ടിമൂലയിൽ 10 വീടുകളും തകർന്നു. 25 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ പറ്റി.

നൂറ് കണക്കിന് തേക്ക് മരങ്ങൾ, റബർ, 3000 ത്തോളം നേന്ത്രവാഴകൾ, എന്നിവയും നശിച്ചു.

പുലർച്ചെ ഹുങ്കാരത്തോടെയാണ് കാറ്റ് എത്തിയത്. ഈ കാലാവസ്ഥാ പ്രതിഭാസം അത്ര പരിചയമില്ലാത്തവർ കാര്യം മനസിലാവാത്ത അവസ്ഥയിലായി. വൈദ്യുതി ബന്ധവും ഉടനെ തകർന്നു.

Comments

COMMENTS

error: Content is protected !!