DISTRICT NEWSKOYILANDILOCAL NEWS
ചൂട്ട് കലാ സാംസ്കാരിക വേദി നിർമ്മിച്ച വിഷ്വൽ ആൽബം ‘തരംഗം’ റിലീസ് ചെയ്തു
കോഴിക്കോട് റൂറൽ ജില്ലാ പോലീസിന് വേണ്ടി ഒ കെ സുരേഷിന്റ രചനയിൽ ചൂട്ട് കലാ സാംസ്കാരിക വേദി നിർമ്മിച്ച വിഷ്വൽ ആൽബം ‘തരംഗം’ റിലീസ് ചെയ്തു. കൊയിലാണ്ടി ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് എസ്.ഐയായ എം എൻ അനൂപ് അധ്യക്ഷനായി. വടകര നാർക്കോട്ടിക് ഡി വൈ എസ് പി കെ എസ് ഷാജി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ പി അനിൽ മുഖ്യാതിഥിയായി.
കൊയിലാണ്ടി എസ് ഐ അരവിന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനദ്ധ്യാപിക ഗീത ശിവദാസ്, സജിത്ത്, ഷാജി പയ്യോളി എന്നിവരും സ്കൂളിലെ എസ് പി സി കുട്ടികളും ചൂട്ടിലെ കലാകാരൻമാരും ചടങ്ങിൽ പങ്കെടുത്തു.
Comments