KOYILANDILOCAL NEWS
ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ഏൻ്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചു
കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ഏൻ്റ് സ്പോർട്സ് ക്ലബ്ബ് സം ഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചു. 10 ദിവസങ്ങളിലായി നടക്കുന്ന ടൂർണ്ണമെൻ്റ് മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി ഉദ്ഘാടനം ചെയ്തു. പി കെ ഷിജു അധ്യക്ഷനായിരുന്നു. മുൻകാല താരങ്ങളെ ആദരിച്ചു. നഗരസഭാംഗം കെ കെ വൈശാഖ്, പി പി സജീവൻ, ടി പി നിസിൻ, ചെറിയമങ്ങാട് ക്ഷേത്രത്തിലെ വിവിധ കമ്മിറ്റി ഭാരവാഹികളായ വി വി ശ്രീധരൻ,സി എം അച്ചുതൻ, വി പി മാധവൻ,സി എം ജയശീലൻ എന്നിവർ സംസാരിച്ചു. ആദ്യ മത്സരത്തിൽ ലയൺസ് കുരിയാടി മറുപടിയില്ലാത്ത രണ്ട് ഗോളിന് എ കെ ബ്രദേഴ്സ് കണ്ണങ്കടവിനെ തോൽപ്പിച്ചു.
Comments