ചെറിയ പെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസം അവധി

യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഈദ് പ്രമാണിച്ച് ഒമ്പത് ദിവസം അവധി ലഭിക്കും. സ്വകാര്യമേഖലക്ക് അഞ്ചുദിവസമായിരിക്കും അവധി. റമദാൻ 29 മുതൽ അവധി ആരംഭിക്കും. ഷാർജ ഒമ്പത് ദിവസം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു.

റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് നേരത്തേ സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും യുഎഇ അവധി പ്രഖ്യാപിച്ചത്. എന്നാൽ, സർക്കാർ സ്ഥാപനങ്ങൾക്ക് ഇത് ഒരാഴ്ചയാക്കാൻ യുഎഇ മന്ത്രിസഭ അനുമതി നൽകി. കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവ് നിലവിൽവന്ന ശേഷമുള്ള ആദ്യ പെരുന്നാൾ എന്ന നിലയിലാണ് ഒരാഴ്ച അവധി നൽകാൻ തീരുമാനിച്ചത്. ഏപ്രിൽ 30 മുതൽ മെയ് ആറ് വരെ ഔദ്യോഗിക അവധിയെങ്കിലും അടുത്തദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ ഫലത്തിൽ ഒമ്പത് ദിവസം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല.

Comments

COMMENTS

error: Content is protected !!