ചെറുധാന്യങ്ങളുടെ പുനരുദ്ധാരണം ശ്ലാഘനീയം: കവി പി കെ ഗോപി
കോഴിക്കോട്: ഒരുകാലത്ത് നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ചെറു ധാന്യങ്ങളുടെ പുനരുദ്ധാരണത്തിനുള്ള മില്ലറ്റ് മിഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് കവി പി കെ ഗോപി പറഞ്ഞു. ചെറു ധാന്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന മില്ലറ്റ് മിഷന്റെ കോഴിക്കോട് താലൂക്ക് കൺവെൻഷൻ ഗാന്ധി ഗൃഹത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മില്ലറ്റ് മിഷൻ ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. വി പി ഷിജി “മില്ലറ്റും മില്ലറ്റ് കൃഷിയും” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.
കൃഷിക്കൂട്ടം ജില്ലാ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ പേരാമ്പ്ര കൃഷി കൂട്ടങ്ങളെ കുറിച്ച് വിവരിച്ചു. സംസ്ഥാന കോർ കമ്മിറ്റി അംഗം മുഹമ്മദ് കുഞ്ഞി,സനേഷ് കുമാർ, എംവിജെ നാഥൻ, ബേബി ഗീത, പി ടി എസ് ഉണ്ണി, സാജിദ് എക്കോ ഹീൽ, ഉദയകുമാർ, പി പി ശശീന്ദ്രൻ, പി രാധാകൃഷ്ണൻ, കെ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് തലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കൃഷി കൂട്ടങ്ങൾ രൂപീകരിച്ചു. ഇവർക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും മില്ലറ്റ് വിത്തുകളും മില്ലറ്റ് മിഷൻ നൽകും. ഒക്ടോബറിൽ താലൂക്കിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മില്ലറ്റ് കൃഷി ആരംഭിക്കും. കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും മില്ലറ്റ് വിഭവങ്ങൾ കഴിക്കാൻ നൽകി.
താലൂക്ക് സമിതി ഭാരവാഹികൾ ആയി
പിടി എസ് ഉണ്ണി (പ്രസിഡണ്ട്), സികെ വിനി രാജ്, ജലജ നടക്കാവ് (വൈസ് പ്രസിഡണ്ടുമാർ), സാജിദ് എക്കോ ഹീൽ (സെക്രട്ടറി), ജി എം വേണുഗോപാൽ, ചിത്ര രാമനാട്ടുകര (ജോയിൻ സെക്രട്ടറിമാർ), രാധാകൃഷ്ണൻ പൊറ്റന (ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.