ചൈനയിലെ അജ്ഞാത വൈറസ്; ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു

ജനീവ: ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നതോടെ ലോക ആരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച യോഗം ചേരാനാണ് തീരുമാനം. സാര്‍സിന് സമാനമായ വൈറസ് ചൈനക്ക് പുറത്തേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്.

 

2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേരുടെ ജീവനെടുത്ത സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ളതാണ് അധികൃതരെ കൂടുതല്‍ ഭയപ്പെടുത്തുന്നത്. മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് പുതിയ അജ്ഞാത വൈറസ് ആദ്യം കണ്ടെത്തിയത്.

 

അജ്ഞാത വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആശങ്കയുടെ ഉയര്‍ന്നതോടെ ആരോഗ്യ അടിയന്തരാവസ്ഥ ലോകം മുഴുവന്‍ പ്രഖ്യാപിക്കണമോ എന്ന് ജനീവയില്‍ ചേരുന്ന എച്ച്.ഡബ്ല്യു.ഒ യോഗം തീരുമാനിക്കും.
Comments

COMMENTS

error: Content is protected !!