KERALA

ഛത്തീസ്‍ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാൻ ഒ പി സാജുവിന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം: ഛത്തീസ്‍ഗഢിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാൻ ഒ പി സാജുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാർഗം കട്ടപ്പനയിലെ വെള്ളയാംകുടിയിലേക്ക് കൊണ്ടുപോകും.

 

ഞായറാഴ്ച്ച രാവിലെ 10 മണിക്ക് ഭൗതിക ശരീരം കട്ടപ്പനയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 2 മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും. 1996ൽ സിആർപിഎഫിൽ ചേർന്ന സാജു, 199 ബറ്റാലിയനിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു. കഴിഞ്ഞ മാസം നാട്ടിലെത്തി മടങ്ങിയതാണ്.

 

ഇന്ന് രാവിലെ 11 മണിയോടെയാണ് സിആര്‍പിഎഫിന്‍റെ 199-ാം ബറ്റാലിയനും പൊലീസും അടങ്ങുന്ന സംഘവും കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കേശുകുത്തൽ ഗ്രാമത്തിൽ തെരച്ചിലിനായി എത്തിയ സിആ‌ർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരർ നിറയൊഴിക്കുകയായിരുന്നു .

 

കർണാടക സ്വദേശി മഹാദേവ , ഉത്തർപ്രദേശ് സ്വദേശി മദൻപാൽ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു ജവാന്മാർ.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button