CALICUTLOCAL NEWS
ഛായാചിത്രം അനാച്ഛാദനം ചെയ്തു
കൊളത്തറ ആത്മ വിദ്യാസംഘം യു പി സ്കൂളിൽ അപകടത്തിൽ മരണപ്പെട്ട ഏഴാം തരം വിദ്യാർത്ഥി മുഹമ്മദ് മിർഷാദിന്റെ ഛായാചിത്രം സ്കൂൾ മാനേജർ പി അംബുജാക്ഷി അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് പി ഫിർദൗസ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ മാസം സുരക്ഷാ മതിലില്ലാത്ത കുളത്തിൽ വീണാണ് മിർഷാദ് മുങ്ങിമരിച്ചത്. ഇവിടെ സുരക്ഷാ സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ ലീഡർ ജില്ലാ കളക്ടർക്കും കോർപ്പറേഷൻ മേയർക്കും പരാതി നൽകിയിരുന്നു. സുരക്ഷക്കായി നാട്ടുകാർ ഒരു താൽക്കാലിക വേലി ഉണ്ടാക്കിയിട്ടുണ്ട്.
സ്ഥിരമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കോർപ്പറേഷൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി സി രാജനും വാർഡ് കൗൺസിലർ പി ഷീബയും അറിയിച്ചു.
Comments