ജനകീയ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ഭരണകൂടം നാടിന്റെ ശാപം മാണന്ന് മുൻ ഡി സി സി പ്രസിഡണ്ട് കെ.സി.അബു
ജനകീയ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ഭരണകൂടം നാടിന്റെ ശാപം മാണന്ന് മുൻ ഡി സി സി പ്രസിഡണ്ട് കെ.സി.അബു പറഞ്ഞു. കൊയിലാണ്ടിക്കാർ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഒന്നരവർഷം മുൻപ് അനുവദിച്ച 110 കെ വി സബ് സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി കെ എസ് ഇ ബി നോർത്ത് സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ജനുവരിയിൽ സബ്ബ് സ്റ്റേഷൻ നിർമ്മാണത്തിനായി 20.6 കോടി രൂപഅനുവദിച്ചു കൊണ്ട് ഉത്തരവായിട്ടും ഇതേ വരെ സ്ഥലമെടുപ്പ് നടപടി പോലും പൂർത്തീകരിച്ചിട്ടില്ല. കൊയിലാണ്ടി നഗരസഭയിലും പരിസര പഞ്ചായത്തുകളിലും വൈദ്യുതി തടസ്സം തുടർക്കഥയാവുകയും അടിക്കടി വോൾട്ടേജ് വ്യതിയാനം ഉണ്ടാവുകയും ചെയ്യുന്നതിനാൽ ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. താലൂക്ക്ആശുപത്രിയും ,സർക്കാർ ഓഫിസുകളും , കച്ചവടക്കാരും, സ്വയം തൊഴിൽ കണ്ടെത്തുന്ന ചെറുകിട സംരംഭകരുമെല്ലാം ദുരിതത്തിലാണ്.
വോൾട്ടേജ്‌വ്യതിയാനം വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും നശിച്ചു പോവാനും കാരണമാകുന്നു. കെ.സി.അബു -ഉദ്ഘാടനം വി.വി.സുധാകരൻ അദ്ധ്യക്ഷൻ പി.രത്നവല്ലി, വി.പി.ഇബ്രാഹിം കുട്ടി,രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ ,പി.ടി. ഉമേന്ദ്രൻ, മനോജ് പയറ്റുവളപ്പിൽ, കെ.പി.നിഷാദ്, സുരേഷ് ബാബു.കെ, പുരുഷോത്തമൻ പി.കെ.എന്നിവർ സംസാരിച്ചു.