കൊയിലാണ്ടി സിഎം ഐസ് പ്ലാന്റിനോട് ചേർന്ന ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു

കൊയിലാണ്ടി സിഎം ഐസ് പ്ലാന്റിനോട് ചേർന്ന ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു. ഇന്ന് രാവിലെ നാലു മണിയോടുകൂടിയാണൺ തീപിടുത്തം ഉണ്ടായത് .വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന എത്തുകയും തീ പൂർണമായും അണയ്ക്കുക യും ചെയ്തു. സിഎം ഐസ് പ്ലാന്റിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ച 500 ഓളം ഐസ് ബോക്സുകൾ കത്തിനശിച്ചു.

ഐസ് പ്ലാന്റിനോട് അടുത്തുള്ള വീടുകൾ,കടമുറികൾ,ഐസ് പ്ലാന്റിൽ നിർത്തിയിട്ട ലോറികൾ എന്നിവയിലേക്ക് തീപടരുന്നത് തടയാൻ കഴിഞ്ഞു. ഷെഡ് പൂർണമായും കത്തിയമർന്നു.ഉദ്ദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സ്റ്റേഷൻ ഓഫീസർ ശരത് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് എ സ് ടി ഓ  പ്രദീപ് കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് പി കെ,ഷിജു ടിപി,ശ്രീരാഗ് എം വി,സനൽ രാജ്,ഷാജു,നിതിൻരാജ്,ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

 

Comments
error: Content is protected !!