ജനസംഖ്യ വര്‍ധിക്കുമ്പോഴും വിഭവശേഷി വര്‍ധിക്കാത്തത് ആശങ്കയുണ്ടാക്കുന്നു: പുരുഷന്‍ കടലുണ്ടി

രാജ്യത്തെ ജനസംഖ്യയില്‍ ഭീമമായ വളര്‍ച്ച ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് ആവശ്യമായ വിഭവവര്‍ദ്ധനവ് ഇല്ല എന്നകാര്യം ആശങ്കയുണര്‍ത്തുന്നുവെന്ന് ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടി. ലോക ജനസംഖ്യാ ദിനാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എം എല്‍ എ. ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടന്നത്. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജു ചെറുക്കാവില്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡിഎംഒ ഡോ.ആശാദേവി മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ ഡിഎംഒ ഡോ എസ്.എന്‍  രവികുമാര്‍ ദിനാചരണ സന്ദേശം നല്‍കി. ദിനാചരണത്തോടനുബന്ധിച്ചു മലബാര്‍ മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പ്രദര്‍ശനവും കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി  പാലോറ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ ജനസംഖ്യാ ദിനാചരണ ബോധവല്‍ക്കരണ സൈക്കിള്‍ റാലിയും  ദിനാചരണ ഒപ്പുശേഖരണവും നടന്നു.
 ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ഹംസ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുല്ലരിക്കല്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതി എം കെ, ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ചന്ദ്രിക പൂമഠത്തില്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാമന്‍കുട്ടി, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുജാത നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു ഉള്ളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ബിനോയ് സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!