ജനുവരി മൂന്ന് ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: ജനുവരി മൂന്ന് ചൊവ്വാഴ്ച മുതൽ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നിർബന്ധമാക്കുന്നു. ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കാനും ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നും ഡിസംബർ 16ന് ചീഫ് സെക്രട്ടറി വി പി ജോയ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മാർച്ച് 31നകം സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും നടപ്പാക്കണമെന്നാണ് ഉത്തരവ്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് പുറമെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ്‌ ഇന്‍ എയ്ഡ്‌ സ്ഥാപനങ്ങള്‍ എന്നിവയിലും SPARK അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നുണ്ട്.

കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ്‌ മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക്‌ പഞ്ചിംഗ്‌ സംവിധാനം നടപ്പാക്കി ഹാജര്‍ സ്കാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. മറ്റ്‌ എല്ലാ ഓഫീസുകളിലും 2023 മാര്‍ച്ച്‌ 31ന്‌ മുമ്പായി ഈ സംവിധാനം നടപ്പിലാക്കണമെന്നും ഉത്തരവിലുണ്ട്.

Comments

COMMENTS

error: Content is protected !!