CALICUTDISTRICT NEWSTHAMARASSERI

ജില്ലാ കേരളോത്സവത്തിനു സമാപനം കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത് ഓവറോൾ കിരീടം നേടി



മൂന്ന് ദിവസങ്ങളിലായി ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു.  പുരുഷൻ കടലുണ്ടി എം.എൽ.എ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു.

കുന്ദമംഗലം ബ്ലോക്ക്  പഞ്ചായത്ത്  ഓവറോൾ കിരീടം നേടി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കോഴിക്കോട് കോർപറേഷൻ  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ  തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്
കേരളോത്സവം നടത്തുന്നത്. ബാലുശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അഞ്ച് വേദികളിലായാണ് ജില്ലാതല മത്സരങ്ങൾ നടന്നത്.

ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ റീന മുണ്ടേങ്ങാട്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗം മുക്കം മുഹമ്മദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ബാബു, യുവജനക്ഷേമ ബോർഡ് ജില്ല യൂത്ത് കോഡിനേറ്റർ ടി.കെ സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button