ജീവനി – നമ്മുടെ കൃഷി -നമ്മുടെ ആരോഗ്യം കൊടുവള്ളി ബ്ലോക്കില്‍ 1.9 കോടിയുടെ പദ്ധതി
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ലക്ഷ്യത്തോടെ സുരക്ഷിതവും വിഷരഹിതവുമായ പോഷക സമൃദ്ധ ഭക്ഷണം ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതിക്ക് ഇന്ന് (ജനുവരി 1) തുടക്കമാകും. പദ്ധതി 2021 ഏപ്രിൽ വരെ നീണ്ടു നില്ക്കും. പദ്ധതിയുടെ ഭാഗമായി കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിനു കീഴിലുള്ള കൃഷി ഉദ്യോഗസ്ഥര്‍ക്കായി ശില്പശാല നടത്തി. ശില്പശാലയില് 1.9 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്കി. കൃഷി വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്, ആത്മ എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.
ശില്പശാലയുടെ ഉദ്ഘാടനം കോഴിക്കോട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശശി പൊന്നാന നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് കെ.കെ. മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു. പരമ്പരാഗത പച്ചക്കറി ഇനങ്ങള്‍ പ്രചരിപ്പിക്കുക, എല്ലാ വീടുകളിലും കറിവേപ്പില, പപ്പായ, മുരിങ്ങ, ചീര, വാഴ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക, സ്കൂളുകളിലും സ്ഥാപനങ്ങളിലും പോഷകത്തോട്ടം സ്ഥാപിക്കുക, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധി കളുടെ വീടുകളില്‍ പോഷകത്തോട്ടം സ്ഥാപിക്കുക, പരമ്പരാഗത നാടന്‍ വിത്തിനങ്ങളുടെ കൈമാറ്റം കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ആഴ്ചച്ചന്തകള്‍ ഒരുക്കുക എന്നിവയും കൃഷി പാഠശാലകള്‍, കാമ്പയിനുകള്‍, പരിശീലനങ്ങള്‍, ഫാം സ്കൂളുകള്‍, ചെറുകിട നഴ്സറികള്‍, മഴമറകള്‍, മുതലായവയുമാണ് 470 ദിവസത്തെ പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. ഇവ നടപ്പിലാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രത്യേക കാര്‍ഷിക വികസന സമിതികള്‍ ചേരും.
കൃഷി ഓഫീസര്‍മാരായ കെ.നിഷ, കെ.എ.ഷബീര്‍ അഹമ്മദ്, എം.എം.സബീന, എന്‍.എഎസ് അപര്‍ണ, വിനു സി.ബോസ്, രാജശ്രീ, ശുഭ, ഓമശേരി കൃഷി ഓഫീസര്‍ സാജിദ് അഹമ്മദ്, താമരശ്ശേരി കൃഷി അസിസ്റ്റന്റ് പി.കെ ജാരിസ് തുടങ്ങിയവർ പങ്കെടുത്തു.