കർഷകർക്ക് പച്ച കക്ക പൊടി


കോഴിക്കോട്: കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന കമ്മിറ്റി ലഭ്യമാക്കുന്ന പച്ചകക്കപ്പൊടി (നീറ്റാത്ത കക്ക പൊടി) പരമാവധി കര്‍ഷകരില്‍ എത്തിക്കാന്‍ സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കുമ്മായത്തില്‍ നിന്നും വിഭിന്നമായി പച്ചകക്ക പൊടി മണ്ണിലെ സൂക്ഷ്മജീവികളെ നശിപ്പിക്കാതെ മണ്ണിന്റെ പി എച്ച് പരമാവധി ഉയര്‍ത്താന്‍ സഹായിക്കുന്നു. മണ്ണിലെ പിഎച്ച് മൂല്യം ഉയരുന്നതോടെ പ്രകൃതിയിലെ സന്തുലനാവസ്ഥ പുനഃ സ്ഥാപിക്കപ്പെടും. മണ്ണിന്റെയും അതിലൂടെ ജീവികളുടെയും ആരോഗ്യം കുറ്റമറ്റതാവും. പച്ചകക്ക പൊടി ആവശ്യമുള്ളവര്‍ 9446470884 എന്ന നമ്പറില്‍ ബന്ധപ്പെടണം.
സമിതിയുടെ പ്രസിദ്ധീകരണമായ ‘ഒരേ ഭൂമി ഒരേ ജീവന്‍’ മാസികയുടെ പ്രചാരണം വര്‍ദ്ധിപ്പിക്കാനും രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണയ്ക്കാനും സമിതി നടത്തുന്ന ഓണ്‍ലൈന്‍ ജൈവകൃഷി ക്ലാസുകള്‍ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാനും തീരുമാനിച്ചു.
കെ കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ പി ഉണ്ണി ഗോപാലന്‍, ടി കെ ജയപ്രകാശ്, വടയക്കണ്ടി നാരായണന്‍, കെ കൃഷ്ണകുമാര്‍, ഷാജു ലാല്‍, വി രാജേന്ദ്രന്‍, പ്രശാന്ത് തെക്കയില്‍, കുഞ്ഞായന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Comments
error: Content is protected !!