LOCAL NEWS
ജീവിതാനുഭവങ്ങൾ പങ്കു വെച്ച് മുമ്പേ നടന്നവർ …
ചിങ്ങപുരം സി.കെ. ജി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച പൂർവ്വ അധ്യാപക അനധ്യാപക സംഗമം ശ്രദ്ധേയമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മാനേജർ ശ്രീമതി.കെ. കല്ല്യാണി അമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. പിയൂഷ് . എം നമ്പൂതിരി മുഖ്യ അതിഥിയായിരുന്നു. 1967 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനുശേഷം വിരമിച്ച എഴുപത്തഞ്ചോളം അധ്യാപകരും അനധ്യാപകരും ചാങ്ങിലെത്തിച്ചേർന്നു. പി.ടി.എ പ്രസിഡണ്ട് വി.വി.സുരേഷ് അധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റർ ഇ.കെ സുരേഷ് ബാബു വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ശ്രീമതി പി.ശ്യാമള സ്വാഗതം പറഞ്ഞു. അധ്യാപകർ പഴയ കാല ഓർമ്മകൾ പങ്കുവച്ച് സംസാരിച്ചത് പുതിയ തലമുറയ്ക്ക് ആവേശം പകർന്നു.
Comments