ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ എല്‍ നിനോ രൂപപ്പെടാൻ സാധ്യത; മഴ കുറഞ്ഞേക്കും

കാലവർഷക്കാലത്ത് ദക്ഷിണേന്ത്യയില്‍ സാധാരണയില്‍ കൂടുതല്‍ മഴ പ്രവചിച്ചെങ്കിലും ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ എല്‍ നിനോ രൂപപ്പെട്ടാൽ  മഴ കുറഞ്ഞേക്കും. കാലവര്‍ഷത്തിന്റെ രണ്ടാം പാതിയെ എല്‍ നിനോ ബാധിക്കാമെന്നും മഴ കുറയാമെന്നുമാണ് കാലാവസ്ഥ വിദഗ്ദരുടെ നിരീക്ഷണങ്ങള്‍.

2009, 2014, 2015 വര്‍ഷങ്ങളില്‍ എല്‍ നിനോയുണ്ടായപ്പോള്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇത്തവണ ശാന്തസമുദ്രത്തിലെ കടല്‍പ്പരപ്പിലെ താപനില ഉയരാമെന്നും, ഇടത്തരം എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയെന്നുമാണ് നിരീക്ഷണങ്ങള്‍. ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ എല്‍ നിനോ രൂപപ്പെടാന്‍ സാധ്യത 80 ശതമാനമാണ്.

സാധാരണയോ അതില്‍ കൂടുതല്‍ മഴയോ കേരളത്തില്‍ കാലവര്‍ഷക്കാലത്ത് പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നതെങ്കിലും എല്‍ നിനോ സജീവമായാല്‍, കാലവര്‍ഷത്തിന്റെ രണ്ടാം പാതിയെ പ്രതികൂലമായി ബാധിക്കും.
Comments

COMMENTS

error: Content is protected !!