KOYILANDILOCAL NEWS

ടീസ്റ്റാ സെതെൽ വാദിനേയും ആർബി ശ്രീകുമാറിനേയും ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനം പൊതുയോഗം

കൊയിലാണ്ടി: പൗരാവകാശ പ്രവർത്തകയായ ടീസ്റ്റാ സെതൽവാദിനേയും, മുൻ ഗുജറാത്ത് ഡി ജി പി, ആർ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ചു കൊണ്ടും, ഇവരെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടും, ഫാസിസ്റ്റ് വിരുദ്ധ വേദിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടന്നു. സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. എൻ വി ബാലകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

വിജയരാഘവൻ ചേലിയ, സുബൈർ കാപ്പാട്, എ ടി വിനീഷ് എന്നിവർ സംസാരിച്ചു. പി കെ പ്രിയേഷ് കുമാർ സ്വാഗതവും സുരേഷ് കുമാർ കന്നൂർ നന്ദിയും പറഞ്ഞു. വി എ ബാലകൃഷ്ണൻ, എൻ വി മുരളി, രാജീവൻ താപ്പള്ളി, സി ലാൽ കിഷോർ, കെ വി.ഹരിഹരൻ എൻ കെ ജയപാലൻ എന്നിവർ നേതൃത്വം നൽകി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button