ടൂറിസം വളരണം പരിസ്ഥിതി നശിക്കരുത്; അകലാപ്പുഴയിൽ എ ഐ വൈ എഫ്


കൊയിലാണ്ടി: അകലാപ്പുഴ ടൂറിസം വികസനത്തോടൊപ്പം പാരിസ്ഥിതിക കാഴ്ചപ്പാടുകളെ കാത്തു സംരക്ഷിക്കണം എന്ന മുദ്രാവാക്യമുയർത്തി ജൂൺ അഞ്ച്  പരിസ്ഥിതി ദിനത്തിൽ അകലാപ്പുഴ ഗോവിന്ദൻ കെട്ടിൽ എ ഐ വൈഎഫ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി എ ഐ വൈ എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട് ഉദ്ഘാടനം ചെയ്തു. സുമേഷ് ഡി ഭഗത് അധ്യക്ഷനായിരുന്നു. ഡോ. പ്രശാന്ത് ബാവ,മണ്ഡലം സെക്രട്ടറി എ ടി വിനീഷ്, ജില്ലാ എക്സികുട്ടീവ് അംഗം ബി ദർശിത്, എം കെ രൂപേഷ്, അജീഷ് പുക്കാട്, നിഖിൽ പാറക്കാട്, ദൃശ്യ സുമേഷ്, അമൽജിത്ത് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!