ചെങ്ങോട്ടുകാവ് സെവന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യകായിക പരിശീലന ക്യാമ്പ് നടത്തി

ചെങ്ങോട്ടുകാവ് : സെവന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചെങ്ങോട്ട്കാവ് ‘സ്പീഡ് 2023-24’ സൗജന്യകായിക പരിശീലന ക്യാമ്പ് നടത്തി. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടെ പ്രഗല്ഭരായ നിരവധി ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത സെവന്‍ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്  എട്ട് മുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് സൗജന്യകായിക പരിശീലന ക്യാമ്പ് നടത്തിയത്.

ക്യാമ്പിന്റെ സമാപന സദസ്സ് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പറും കേരള സ്റ്റേറ്റ് അത്‌ലറ്റിക്ക് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടുമായ വി കെ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. വി പി പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഗിരിജാലയം അധ്യക്ഷത വഹിച്ചു. നിരവധി വോളിബോള്‍ പ്രതിഭകളെ നാടിന് സംഭാവന ചെയ്ത പരിശീലകനും അധ്യാപകനും പഴയ വോളിബോള്‍ കളിക്കാരനും മുന്‍ നാഷണല്‍ റഫറിയുമായ ഇ അച്ച്യുതന്‍ മുഖ്യാതിഥിയായി.

മൂന്ന് തവണ ദേശീയ ജൂനിയര്‍ സീനിയര്‍ 400 മീറ്റര്‍ ചാമ്പ്യനായ ധനഞ്ജയദാസ് ആശംസയര്‍പ്പിച്ചു. കോച്ച് രാമകൃഷ്ണന്‍ മാസ്റ്റര്‍ ക്യാമ്പിനെക്കുറിച്ച് വിശദീകരണം നടത്തി. പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ദിലീപ് കുമാര്‍ എം പി നന്ദി പറഞ്ഞു.

Comments
error: Content is protected !!