ട്രെയിന്‍ യാത്ര യാത്രക്കിടയില്‍ തലകറങ്ങി വീണ് വിദ്യാര്‍ത്ഥിനിക്ക് റെയില്‍വെ പോലീസും സേവാഭാരതി പ്രവര്‍ത്തകനും രക്ഷകരായി
കൊയിലാണ്ടി: ട്രെയിന്‍ യാത്ര യാത്രക്കിടയില്‍ തലകറങ്ങി വീണ് വിദ്യാര്‍ത്ഥിനിക്ക് റെയില്‍വെ പോലീസും സേവാഭാരതി പ്രവര്‍ത്തകനും രക്ഷകരായി. തൃശ്ശൂരില്‍ നിന്നും മംഗലാപുരത്തെക്ക് പോവുകയായിരുന്ന ഫെമി (20)എന്ന വിദ്യാര്‍ത്ഥിനിയാണ് ഏറനാട് എക്‌സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോള്‍ കൊയിലാണ്ടിക്കടുത്തെത്തിയപ്പോള്‍ ബോധരഹിതയായത്.
റെയില്‍വെ പോലീസ് കുട്ടിക്ക് സി പി ആര്‍ നല്‍കുകയും സേവാഭാരതി പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി മുരളികൃഷ്ണന്‍, താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന്, കൊയിലാണ്ടി സേവാഭാരതി പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്തു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ ചികിത്സ നല്‍കുകയും ചെയ്തു. മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കുട്ടിയെന്ന് സേവഭാരതി ഭാരവാഹികള്‍ പറഞ്ഞു.