ഡാം സെറ്റിലെ കനാലിൽ ചോർച്ച: ജലവിതരണം താത്കാലികമായി നിർത്തി

പേരാമ്പ്ര: കുറ്റ്യാടി ജലസേചന പദ്ധതിയിലെ പെരുവണ്ണാമൂഴി ഡാമിൽനിന്ന് വെള്ളം തുറന്നു വിടുന്ന കനാലിൻറെ തുടക്ക ഭാഗത്ത് ചോർച്ച കണ്ടതിനെത്തുടർന്ന് ഷട്ടർ അടച്ച് ജല വിതരണം താത്കാലികമായി നിർത്തിയതായി ഇറിഗേഷൻ അധികൃതർ അറിയിച്ചു.
ഡാമിനോട് ബന്ധപ്പെട്ട കനാൽ സ്ളൂയിസിൽ അടിയന്തര അറ്റകുറ്റപ്പണിക്കായാണ് വെള്ളിയാഴ്ച രാവിലെ ഷട്ടർ അടച്ചത്. വളരെവേഗം പ്രശ്നം പരിഹരിച്ച് ജലവിതരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഇറിഗേഷൻ അധികൃതർ പറഞ്ഞു. ഡാമിൽ സപ്പോർട്ട് ഡാം നിർമിക്കുന്നതിനാൽ കനാലിന്റെ തുടക്കഭാഗം പൊളിച്ച് പുനർ നിർമിച്ചിരുന്നു. ഈ സ്ഥലത്താണ് അവിചാരിതമായി ചോർച്ച കണ്ടത്.

Comments

COMMENTS

error: Content is protected !!