ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കേന്ദ്ര കമ്മറ്റി അംഗം ഗ്രീഷ്മ സമ്മേളനം അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു.
ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം ആനക്കുളം മേഖലയിലെ പുളിയഞ്ചേരി സഖാവ് : ടി സി അഭിലാഷ് നഗറിൽ കേന്ദ്ര കമ്മറ്റി അംഗം ഗ്രീഷ്മ അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു. സമ്മേളനനഗിരിയിൽ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് സി.എം. രതീഷ് പതാക ഉയർത്തി.കെ കെ സതീഷ് ബാബു അനുശോചന പ്രമേയവും ,എൻ ബീജീഷ് രക്തസാക്ഷി പ്രതിജ്ഞയും അവതരിപ്പിച്ചു
സംസ്ഥാന കമ്മറ്റി അംഗം പി സി ഷൈജു സംഘടനാ റിപ്പോർട്ടും, ബ്ലോക്ക് സെക്രട്ടറി ബിബി ബബീഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് കമ്മറ്റി ട്രഷറർ എ.എൻ പ്രതീഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഖാവ് എൽ ജി ലിജീഷ്, ടി കെ സുമേഷ് എന്നിവർ മുഴുവൻ സമയം സമ്മേളനത്തിൽ പങ്കെടുത്തു. 15 മേഖലാ കമ്മറ്റികളിൽ നിന്നായി തിരഞ്ഞെടുത്ത 175 പ്രതിനിധികളും 25 ബ്ലോക് കമ്മറ്റി അംഗങ്ങളുമടക്കം 200 പേർ പെങ്കെടുത്തു സമ്മേളനം ഭാരവാഹികളായി കെ.കെ സതീഷ് ബാബു പ്രസിഡൻ്റ്, ടി.കെ പ്രദീപൻ, റിബിൻ കൃഷ്ണ വൈസ് പ്രസിഡൻ്റ്മാർ എൻ ബിജീഷ് സെക്രട്ടറി, സി.കെ ദിനൂപ് , സി.ബിജോയ് ജോ. സെക്രട്ടറിമാർ, വി.എം അജീഷ്, കെ. അഭിനീഷ് എക്സിക്യൂട്ടീവ് അംഗങ്ങൾ
എന്നിവരടങ്ങുന്ന 25 അംഗ പുതിയ കമ്മറ്റിയെയും തിരഞ്ഞെടുത്തു.