ബസ്സ് സ്റ്റാന്റിൽ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു.

കൊയിലാണ്ടി: ബസ്സ് സ്റ്റാന്റിൽ താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. നൂറ് കണക്കിന്‌യാത്രക്കാർ വലഞ്ഞു. കഴിഞ്ഞ ദിവസം ഗാർഡൻസ് ബസ്സിലെ കണ്ടക്ടർ പെൺകുട്ടിയോട് മോശയി പെരുമാറി എന്ന് പറഞ്ഞു ഒരു സംഘം എസ്.എഫ് ഐ പ്രവർത്തകർ പ്രസ്തുത ബസ്സിൽ കൊടി കെട്ടുകയും കണ്ടക്ടർ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇരു കൂട്ടരേയും പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി പ്രശ്നം പരിഹരിച്ചതായി സി.ഐ സുനിൽ കുമാർ പറഞ്ഞു. ബസ്സ് തടഞ്ഞതിനെ തുടർന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന മുഴുവൻബസ്സുകളും ട്രിപ്പ് കാൻസൽ ചെയ്യുകയായിരുന്നു. ഇതിനിടെ സി.ഐ സ്ഥലത്തെത്തി ബസ് പോകാൻ സംവിധാനം ഒരുക്കിയങ്കിലും എസ്.എഫ്.ഐ. പ്രവർത്തകർ അനുവദിച്ചില്ല. മിന്നൽ പണിമുടക്ക് നടന്ന തോടെ ജനം രോഷാകുലരായി. കാലത്ത് ആറ് മണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് വന്ന വർ എങ്ങനെയെങ്കിലും കൊയി. വീട്ടിൽ എത്താനുള്ള തിരക്കിലായിരുന്നു. കൊയിലാണ്ടി സി.ഐയും പോലീസും സ്ഥലത്തുണ്ട്.

 

Comments

COMMENTS

error: Content is protected !!