ഡി.വൈ.എസ്.പി യോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

കൊയിലാണ്ടി: ഡി.വൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ്സ് ഡ്രൈവര്‍ക്കെതിരെയും കണ്ടക്ടര്‍ക്കെതിരെയും കേസ്സെടുത്തു. ഇന്നു രാവിലെ ചേമഞ്ചേരിയില്‍ വെച്ചാണ് സംഭവം. താമരശ്ശേരി ഡി.വൈ.എസ്.പി.അബ്ദുള്‍ റസാക്കിനോടാണ് മോശമായി പെരുമാറിയത്. അമിത വേഗതയില്‍ വന്ന KL 18 R9923 ഗാലക്‌സി ബസ് മറ്റ് വാഹനങ്ങളെ മറികടന്ന് പോകവെ ഡി.വൈ.എസ്.പി കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. തുടര്‍ന്നാണ് കൊയിലാണ്ടി പോലീസ് ബസ് കസ്റ്റഡിയിലെടുത്തത്. കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കുമെതിരെ കേസ്സെടുത്തു.

 

Comments

COMMENTS

error: Content is protected !!