MAIN HEADLINES
ഡി സി സി അധ്യക്ഷരുടെ പട്ടിക ചോർന്നതോ, ചോർത്തിയതോ
ജില്ലാ കോൺഗ്രസ് അധ്യക്ഷരെ നിർണ്ണയിക്കകുന്നതിന് എഐസിസി പരിഗണനയിലുള്ള പട്ടിക ചോർന്നത് ടെസ്റ്റ് ഡോസ് എന്ന് ആക്ഷേപം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചില ഭദഗതികൾ നിർദ്ദേശിച്ചതിന് പിന്നാലെയാണ് പട്ടിക ചോർന്നത്. ഇത് ബോധപൂർവമാണെന്നാണ് ആക്ഷേപം.
എല്ലാവരെയും തൃപ്‌തിപ്പെടുത്തി പട്ടിക തയ്യാറാക്കാനാകില്ലെന്ന് പറഞ്ഞ് കെ മുരളീധരനും കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും രംഗത്തുവന്നു.
പട്ടിക പ്രതിപക്ഷനേതാവ് അടക്കമുള്ള ചിലരുടെ മാത്രം കാർമികത്വത്തിൽ തയ്യാറാക്കിയതാണെന്നാണ് വിമർശം. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ നോമിനികൾ പട്ടികയിൽ ഇടംനേടുകയും ചെയ്തു.
Comments