*ഡോ: പ്രദീപൻ പാമ്പിരിക്കുന്നിന്റെ സ്മരണക്ക് ” ഓർമ്മമരം സമർപ്പിച്ചു*

പ്രശസ്ത സാഹിത്യകാരനും, അധ്യാപകനും, സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഡോ: പ്രദീപൻ പാമ്പിരിക്കുന്നിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സാംസ്കാരിക സംഘടനയായ ഹാർട്ട്: ന്റെ ആഭിമുഖ്യത്തിൽ “ഓർമ്മ മരം” കാമ്പസിൽ സർവകലാശാല രജിസ്ട്രാർ ഡോ.എം.ബി.ഗോപാലകൃഷ്ണൻ സമർപ്പിച്ചു.ചടങ്ങിൽ സഹധർമ്മിണി ഡോ: സജിത പ്രദീപൻ, മക്കളായ ശ്രാവൺ മാനസ്, ധ്യാൻ മാനസ് എന്നിവർ സന്നിഹിതരായിരുന്നു. ഹാർട് സെക്രട്ടറി എ.സുന്ദരൻ സ്വാഗതമാശംസിച്ചു.കാമ്പസ് ഡയരക്ടർ ഡോ: കെ.വി. നകുലൻ അധ്യക്ഷനായിരുന്നു. ഹാർട് പ്രസിഡണ്ട് എം.കെ.സുരേഷ് ബാബു ,ഡോ :മൂസ എം, ഡോ: ഇ.സുരേഷ് ബാബു, ദിനേശൻ പൊക്കിരീൻറവിട,  ഡോ: ടി.എസ്.നിഷാദ്. തുടങ്ങിയവർ   സംസാരിച്ചു.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കാമ്പസ് ഡയരക്ടർ ഡോ: കെ.വി.നകുലന്റെ അധ്യക്ഷതയിൽ രജിസ്ട്രാർ ഡോ: എം.ബി ഗോപാലകൃഷ്ണൻ ആരംഭം കുറിച്ചു.പാമ്പിരിക്കുന്നിന്റെ സന്തതസഹചാരിയായിരുന്ന, ഗവ :മടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ കെ.വി.സജയ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിന് ടി.നാരായണൻ സ്വാഗതവും, അബ്ദുൽ ഷുക്കൂർ നന്ദിയും രേഖപ്പെടുത്തി. ഉർദു വിഭാഗം മേധാവി ഡോ: കെ.സി .അത്താവുള്ള ഖാൻ, ഓഫീസ് പ്രതിനിധി ബിജു’ പി.എം, കാമ്പസ് യൂണിയൻ ചെയർപേഴ്സൺ ഒ.കെ.നീതു. എന്നിവർ സംസാരിച്ചു.
Comments

COMMENTS

error: Content is protected !!