KOYILANDILOCAL NEWS
ഡോ.സന്ധ്യാ കുറുപ്പിന് നാഷണൽ പ്രസിഡൻറ്സ് അപ്രിസിയേഷൻ അവാർഡ്
കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അഖിലേന്ത്യാ തലത്തിൽ മികച്ച സേവനത്തിന് ഏർപ്പെടുത്തിയ നാഷണൽ പ്രസിഡൻറ്സ് അപ്രിസിയേഷൻ അവാർഡിന് കൊയിലാണ്ടിയിലെ ഡോ.സന്ധ്യാ കുറുപ്പ് അർഹയായി.
കോവിഡ് കാലത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നോഡൽ ഓഫീസറായി മികച്ച സേവനമാണ് ഡോ.സന്ധ്യാ കുറുപ്പ് നടത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ സീനിയർ ഡോക്ടർ കൂടിയാണ്. ഡിസംബർ 26-28 തിയ്യതികളിൽ ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും.
Comments