തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു

കോഴിക്കോട്‌: കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മാരകരോഗങ്ങള്‍ക്കുളള ചികിത്സാ ധനസഹായം 5000 രൂപയില്‍ നിന്നും 25000 രൂപയായും മറ്റ് രോഗങ്ങള്‍ക്കുളള സഹായം 1000 രൂപയില്‍ നിന്നും 5000 രൂപയായും ഉയര്‍ത്തി. വിവാഹ ധനസഹായം 2000 രൂപയില്‍ നിന്നും 5000 രൂപയായും ഉയര്‍ത്തി. തൊഴിലാളികളുടെ ആശ്രിതര്‍ക്കുളള മരണാനന്തര ധനസഹായം 25,000 രൂപയില്‍ നിന്നും 40,000 രൂപയായും ശവസംസ്‌കാര ചെലവിനുളള സഹായം 1000 രൂപയില്‍ നിന്നും 2000 രൂപയായും വര്‍ധിപ്പിച്ചു. കൂടാതെ വിരമിക്കല്‍ ആനുകൂല്യം അംശദായം അടച്ച തീയതികള്‍ കണക്കിലെടുത്ത് 5.5 % പലിശ ഉള്‍പ്പെടെയുളള തുകയാക്കി പരമാവധി 1.5 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ ആനൂകൂല്യം പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയില്‍ നിന്നും 2000 രൂപയായും, ഐടിഐ, ടിടിസി, ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് 600 രൂപയില്‍ നിന്നും 2000 രൂപയായും, ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയില്‍ നിന്നും 2000 രൂപയായും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയില്‍ നിന്നും 4000 രൂപയായും വര്‍ധിപ്പിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുളള ധനസഹായം 5000 രൂപയില്‍ നിന്നും 8000 രൂപയായി ഉയര്‍ത്തിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!