CALICUTDISTRICT NEWS
തരംഗ് 22’ന് തുടക്കമായി
കോഴിക്കോട് :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, സ്കൂൾ ഓഫ് മാനേജ്മെന്റ് സ്‌റ്റഡീസിനു കീഴിൽ നടക്കുന്ന ഓൾ ഇന്ത്യ മാനേജ്മെന്റ് ഫെസ്റ്റ്–- ‘തരംഗ് 22’ന് തുടക്കമായി. എൻഐടി കലിക്കറ്റ് ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഷാഫി അധ്യക്ഷനായി. ഡോ. ടി രാധാരമണൻ, ഡോ. ഹർപ്രീത് കൗർ, എൻ നിധിൻ, അസി. പ്രൊഫസർ ഡോ. എസ് എസ് ശ്രീജിത്ത്, ഡോ. ബിനീഷ് ജോസ്, മുഹമ്മദ് ഹിസാമുദ്ധീൻ എന്നിവർ സംസാരിച്ചു.
ക്ലൗഡ് കംപ്യൂട്ടിങ് വർക്ക്ഷോപ്പ് , ലക്ചേഴ്സ്, ബിസിനസ് ക്വിസ്, ബിസിനസ് പ്ലാൻ, മാർക്കറ്റിങ് ഈവന്റ് തുടങ്ങിയവ നടന്നു. ഞായറാഴ്‌ച ലക്ചർ, വർക്ക്ഷോപ്പ് സീരീസുകളുടെ ഭാഗമായുള്ള സെഷനുകളും ഹാസ്യപരിപാടികളും നടക്കും.
Comments