Politics
താന്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷനല്ല’; അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുല്‍; രാജിക്കത്ത് ട്വിറ്ററില്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇനി താന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജിക്കത്ത് സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്തപരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തു നിന്നും രാജി പ്രഖ്യാപിച്ചിരുന്നു. നേതാക്കള്‍ പലരും കൂട്ടത്തോടെ രാഹുലിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അദ്ദേഹം രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തനിക്ക് പകരക്കാരനെ കണ്ടെത്താന്‍ രാഹുല്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
പകരക്കാരനെത്തും വരെ രാജി നീട്ടിവെയ്ക്കുകയായിരുന്നു രാഹുലെന്നും സൂചനയുണ്ട്. എന്നാല്‍ ഈയാഴ്ച അവസാനത്തോടെ വിദേശത്തേക്ക് പോകാനിരിക്കുന്ന രാഹുല്‍ യാത്രയ്ക്ക് മുന്നോടിയായാണ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
Comments