താമരശേരിയില്‍ കനത്ത കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്നു

താമരശേരിയില്‍ കനത്ത കാറ്റിലും മഴയിലും രണ്ട് വീടുകള്‍ തകര്‍ന്നു. തെങ്ങ് കടപുഴകി വീണ് ഉല്ലാസ് കോളനിയിലെ സുനിയുടെ വീട് ഭാഗികമായി തകര്‍ന്നു.വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് യല്ലോ അലേര്‍ട്ട് ആണ്.

വയനാട് തിരുനെല്ലിയിൽ കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി.ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് (ജൂലൈ 22) രാവിലെ 11 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്.

പത്ത് സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴ സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെന്നും അറിയിപ്പുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

 

Comments

COMMENTS

error: Content is protected !!