DISTRICT NEWS
കോഴിക്കോട് താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി
കോഴിക്കോട്: താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയായ ഷാഫിയെ കണ്ടെത്തി. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസം കര്‍ണാടകയില്‍ നിന്നാണ് ഷാഫിയെ കണ്ടെത്തിയത്.
ഷാഫി കര്‍ണാടകയിലുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം, ഷാഫിയെ താമരശേരിയിലെ വീട്ടിലെത്തിച്ചതായും വിവരങ്ങളുണ്ട്. ഷാഫിയുടെ ശരീരമാസകലം മുറിവേറ്റ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു.
തട്ടിക്കൊണ്ടുപോയവരെ പറ്റി ഒരുവിവരവും പറയാന്‍ ഷാഫി തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു. സ്വര്‍ണക്കടത്ത് സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Comments