LOCAL NEWSTHAMARASSERI
താമരശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്. ഗ്യാസ് സിലണ്ടറുമായി ചുരമിറങ്ങുന്ന ലോറി ബ്രേക്ക് പോയതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. മൈസൂർ സ്വദേശി രവികുമാറിനാണ് പരിക്കേറ്റത്. രാത്രി പത്രണ്ടരയോടെയാണ് അപകടം.
ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. തലയ്ക്ക് പരുക്കേറ്റ ഡ്രൈവർ രവി കുമാറിനെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കൽപ്പറ്റയിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് ചുരം സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.
Comments