CALICUTDISTRICT NEWS
താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം
താമരശേരി:ശക്തമായ മഴയിൽ താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഒന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വ വൈകിട്ട് നാലിനാണ് ചുരത്തിൽ വ്യൂപോയിന്റിനുസമീപം മണ്ണിടിഞ്ഞത്. വലിയ കല്ലുകളും മരങ്ങളും റോഡിലേക്ക് വീഴുകയായിരുന്നു. കൽപ്പറ്റയിൽനിന്ന് അഗ്നിരക്ഷാസേന എത്തി മരങ്ങൾ മുറിച്ചുമാറ്റി. രണ്ട് മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറികളും ഉപയോഗിച്ച് മണ്ണിനീക്കി അഞ്ചരയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ചുരം സംരക്ഷണസമിതി പ്രവർത്തകരും താമരശേരി പൊലീസും ഗതാഗതം നിയന്ത്രിച്ചു.
ചുരത്തിലും അടിവാരം, പുതുപ്പാടി പ്രദേശങ്ങളിലും ഉച്ചയ്‌ക്കുശേഷം ശക്തമായ മഴയായിരുന്നു. പോത്തുണ്ടി, പൊട്ടികൈ പുഴകൾ നിറഞ്ഞ് ഒഴുകി. പൊട്ടികൈയിൽ രണ്ട് വീടുകളിൽ വെള്ളംകയറി.മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രേദശത്ത് വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആളപകടമോ വാഹനഹങ്ങള്‍ക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
Comments