സിസ്റ്റർ ലിനിയെ അനുസ്മരിച്ച് ആശുപത്രി ജീവനക്കാരുടെ സംഘടന വൃക്ഷതൈകൾ നട്ടു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച, സിസ്റ്റർ ലിനി അനുസ്മരണ പരിപാടി, മുനിസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ലിനി സിസ്റ്ററുടെ ഓർമ്മയ്ക്കായി ആശുപത്രി വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു. കേരളാ ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് എംപ്ലോയീസ് യൂണിയൻ, സി ഐ ടി യു കൊയിലാണ്ടി ബ്രാഞ്ച് പ്രസിഡണ്ട് യു കെ പവിത്രന്‍ അധ്യക്ഷനായിരുന്നു. ഡോക്ടർമാരായ സുധീഷ് , മുഹമ്മദ്‌ റഹീസ് എന്നിവരും ലോഹ്യ മണിയൂർ. കെ കെ ശൈലേഷ്,നന്ദകുമാർ ഒഞ്ചിയംഎന്നിവരും സംസാരിച്ചു.

Comments
error: Content is protected !!