CALICUTMAIN HEADLINES
തിരഞ്ഞെടുപ്പുവാര്ത്തകള് -ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ പരിശീലന പരിപാടി
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നോമിനേഷന് ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇത് സംബന്ധിച്ചും ഇ പെര്മിഷന്, ഇ അഫിഡവിറ്റ് എന്നിവ സംബന്ധിച്ചുമുള്ള പരിശീലന പരിപാടി ഇന്ന് (മാര്‍ച്ച് 10) 2.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഐ.ടി പരിജ്ഞാനമുള്ള പരമാവധി മൂന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാം. പ്രതിനിധികള്‍ പരിശീലന പരിപാടിക്ക് പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിയുടെ സാക്ഷ്യപത്രം സഹിതമാണ് ഹാജരാകേണ്ടതെന്ന് ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
Comments