സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതി മരവിപ്പിച്ചു

സംസ്ഥാന സർക്കാർ സിൽവർലൈൻ പദ്ധതി മരവിപ്പിച്ചു. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്.

ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് പുനർ വിന്യസിക്കും. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയിരുന്നത് പതിനൊന്ന് യൂണിറ്റുകളെയായിരുന്നു.

അതേസമയം, സിൽവർലൈൻ മരവിപ്പിച്ച ഉത്തരവ് പഠിച്ച ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്ന് മന്ത്രി പി രാജൻ പറഞ്ഞു. മുന്നൊരുക്കം നടത്തിയത് കാലതാമസം ഒഴിവാക്കാനാണെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പി.രാജീവ് വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!