CALICUTDISTRICT NEWS

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

കോഴിക്കോട്‌: നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8) ഉച്ചയ്ക്ക് രണ്ടുവരെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കുന്ന പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്. ഇതുപ്രകാരം അംഗീകരിച്ചു ലഭിക്കുന്ന പട്ടികയിലുള്ളവർക്കേ തപാൽ ബാലറ്റിന് അപേക്ഷിക്കാനാകൂ.

പോളിംഗിനും കൗണ്ടിംഗിനും വെവ്വേറെ പട്ടികയാണ് സമർപ്പിക്കേണ്ടത്.

പേര്, തസ്തിക, സ്ഥാപനം, ഫോൺ നമ്പർ, ഫോട്ടോ എന്നീ വിവരങ്ങൾ ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രത്തോടൊപ്പമുള്ള അപേക്ഷയിൽ ഉൾപ്പെടുത്തണം. ഓരോ വ്യക്തിയുടേയും രണ്ടു ഫോട്ടോ വീതം വേണം. (പോളിംഗിനും കൗണ്ടിംഗിനും വേണമെങ്കിൽ നാലെണ്ണം).

ഒരു സ്ഥാപനത്തിൽനിന്ന് ഓരോ മണ്ഡലത്തിലും പരമാവധി ഒരു റിപ്പോർട്ടറും ഫോട്ടോഗ്രാഫറും/വീഡിയോഗ്രാഫറും ഉൾപ്പെട്ട പട്ടികയാകണം നൽകേണ്ടത്. പി.ആർ.ഡി മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കാകും പാസിന് അപേക്ഷിക്കാൻ അർഹതയുള്ളത്. പേരുകളിൽ പിന്നീട് മാറ്റം വരുത്താനോ, കൂട്ടിച്ചേർക്കാനോ കഴിയില്ല. കൗണ്ടിംഗ് സ്‌റ്റേഷനിൽ ഒരു പത്രസ്ഥാപനത്തിൽനിന്ന് ഒരു പ്രതിനിധിയേയും, ദൃശ്യമാധ്യമങ്ങളിൽനിന്ന് ഒരു റിപ്പോർട്ടറേയും ക്യാമറാമാനേയും മാത്രമാകും അനുവദിക്കുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button