സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി നിര്യാതനായി

കോഴിക്കോട് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കെ ഉണ്ണീരി (100) കക്കോടിയില്‍ നിര്യാതനായി. ക്വിറ്റ് ഇന്ത്യ സമരത്തില്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്ന ചുമതല വഹിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

സ്വതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് 1934 ല്‍ കോഴിക്കോട്ട് എത്തിയ ഗാന്ധിയെ നേരിട്ട് കണ്ടത് ഉണ്ണീരിയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ മാനാഞ്ചിറ മൈതാനിയില്‍ വച്ച് ആഘോഷിച്ച വേളയില്‍ ഉണ്ണീരിയും കക്കോടിയില്‍ നിന്ന് എത്തി പങ്കെടുത്തിരുന്നു.

ഭാര്യ: പരേതയായ ജാനു. മക്കള്‍ : പ്രേമലത, പുഷ്പലത, ഹേമലത, സ്‌നേഹലത ,റീന , വിനോദ് കുമാര്‍ (ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി) ബിന്ദു. മരുമക്കള്‍: രവീന്ദ്രന്‍, അശോകന്‍, കൃഷ്ണന്‍, എ കെ ബാബു , മോഹന്‍ രാജ്, സ്മൃതി, മനോജ്. സഹോദരങ്ങള്‍: പരേതരായ മാധവന്‍, ഭാസ്‌ക്കരന്‍, അമ്മു, പെരച്ചക്കുട്ടി.

 

Comments
error: Content is protected !!