തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ അച്ചടിക്ക് മാർഗ നിർദേശമായി

കോഴിക്കോട്:  തിരഞ്ഞെടുപ്പ് പോസ്റ്ററുകളും  നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാർഗ നിർദേശമായി. 1951- ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്നു ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.

അച്ചടി ജോലി ഏറ്റെടുക്കുന്നതിനുമുമ്പായി ഈ നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുളള നിര്‍ദിഷ്ടമാതൃകയില്‍, പ്രസിദ്ധീകരിക്കുന്ന ആള്‍ ഒപ്പിട്ടതും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലത്തിന്റെ രണ്ടു പകര്‍പ്പുകള്‍ പ്രസ്സുടമകള്‍ വാങ്ങേണ്ടതാണ്.

പ്രിന്റ് ചെയ്തതിന്റെ ഒരു പകര്‍പ്പും സത്യവാങ്മൂലവും  അച്ചടി കഴിഞ്ഞ് മൂന്ന് ദിവസത്തിനകം ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം. പ്രിന്ററുടേയും പബ്ലിഷറുടെയും പേരും മേല്‍വിലാസവും വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് പോസ്റ്ററോ മറ്റ് അച്ചടി സാമഗ്രികളോ പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നപക്ഷം മേല്‍നിയമം അനുശാസിക്കുന്ന പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കുന്നതാണെന്നും ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!