തിരുവങ്ങൂർ ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു. മൂന്ന് ചെറുപ്പക്കാർക്ക് പരിക്ക്. ഒരാളുടെ പരിക്ക് സാരമുള്ളത്.

തിരുവങ്ങൂർ: അണ്ടിക്കമ്പനിക്കടുത്ത് ദേശീയപാതയിൽ വാഹന അപകടം. മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഒരാളുടെ പരിക്ക് സാരമുളളതാണെന്നറിയുന്നു. പരിക്കേറ്റവരിൽ ഒരാൾ അഷ്കറാണെന്നും മറ്റേയാൾ റാഫിയാണെന്നും നാട്ടുകാർ പറയുന്നു. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഒരാൾ നന്തി സ്വദേശിയും മറ്റേയാൾ കൊയിലാണ്ടി സ്വദേശിയുമാണെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. 23, 20,16 വയസ്സു തോന്നിക്കുന്ന ചെറുപ്പക്കാരാണ് കാറിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി ഏഴ് മണിയോടെയാണ് അപകടം. ഒരു കാറും മഹീന്ദ്ര സീറ്റോയുമാണ് അപകടത്തിൽ പെട്ടത് എന്നാണറിയുന്നത്.

Comments

COMMENTS

error: Content is protected !!