തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. ആശുപത്രി സൂപ്രണ്ടാണ് ഡോക്ടർമാർക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. മന്ത്രിയുടെ സന്ദർശന സമയം ഡ്യൂട്ടിയിൽ ഇല്ലാത്തവർ കാരണം കാണിക്കണമെന്നാണ് ആവശ്യം. 

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശന സമയത്ത് ഡോക്ടർമാരെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കെജിഎംഒഎയുടെ വാദം പൊളിയുന്നു. ഒപിയിലെത്തിയത് മൂന്ന് ഡോക്ടർമാർ മാത്രമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. എട്ട് ഡോക്ടർമാർക്ക് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടിസ് നൽകി. രണ്ട് ഡോക്ടർമാർ രജിസ്റ്ററിൽ പോലും ഒപ്പിട്ടിട്ടില്ല. 6 ഡോക്ടർമാർ ഒപ്പിട്ടതിനു ശേഷം എത്തിയില്ലെന്നും നോട്ടീസിൽ പറയുന്നു. ഇതിനിടെ ആരോഗ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎ ഇന്ന് രാവിലെ കരിദിനം ആചരിച്ചു.

രൂക്ഷമായ പരാമർശങ്ങളാണ് മന്ത്രിക്കെതിരെ കെജിഎംഒഎ ഉയർത്തിയത്. രാജഭരണ കാലത്തല്ല ജനാധിപത്യ കാലത്താണ് ഇപ്പോൾ ജീവിക്കുന്നത് എന്ന് മന്ത്രി ഓർക്കണം എന്ന് കെജിഎംഒഎ പറഞ്ഞു. മന്ത്രിക്ക് ജനാധിപത്യ ബോധമില്ല. സൂപ്രണ്ടിനെ പൊതുനിരത്തിൽ വച്ച് വിചാരണ ചെയ്തു. ഇതിനെതിരെ പ്രതികരിക്കുമെന്നും വേണ്ടിവന്നാൽ മന്ത്രിക്കെതിരെ കോടതിയെ സമീപിക്കുമെന്നും  മന്ത്രിയെ  രാജിവെപ്പിക്കുമെന്നും ഐഎംഎ പ്രതികരിച്ചു.

Comments

COMMENTS

error: Content is protected !!