ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ച യുവാവും നടത്തിപ്പുകാരനും അറസ്റ്റില്‍

തിരൂരില്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ മസാജിനെത്തി ജീവനക്കാരിയെ പീഡിപ്പിച്ച യുവാവും മസാജ് കേന്ദ്രം നടത്തിപ്പുകാരനും അറസ്റ്റില്‍. ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് താനൂര്‍ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കല്‍ ഫര്‍ഹാബ്(35) കൂട്ടുനിന്ന സ്ഥാപന നടത്തിപ്പുകാരന്‍ കൊപ്പം സ്വദേശി കുന്നക്കാട്ടില്‍ കുമാരന്‍(54) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് സ്ഥാപനത്തിലെത്തിയ പ്രതി ചികിത്സാ മുറിയില്‍ വച്ച് ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ ജീവനക്കാരനായ കുമാരന്‍ തയ്യാറായില്ല. തുടര്‍ന്ന് ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.

Comments

COMMENTS

error: Content is protected !!